അപകീർത്തിപ്പെടുത്താൻ കാത്ത് ചിലർ’, ‘ഷെയിം ഓണ്‍ യു’വിളിച്ചവർ വൈകാതെ എന്നെ സ്വാഗതം ചെയ്യും; രഞ്ജൻ ഗൊഗോയ്

single-img
20 March 2020

ഡൽഹി: സത്യപ്രതിജ്ഞ ചെയ്യാനായി രാജ്യസഭയിലേക്ക് എത്തവേ ഷെയിം ഓണ്‍ യു എന്ന് വിളിച്ച് തനിക്കെതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രതികരണവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. തനിക്കെതിരെ ഗോ ബാക്ക് വിളിച്ചവര്‍ തന്നെ സ്വാഗതം ചെയ്യുന്ന ഒരു ദിവസം വരുമെന്നായിരുന്നു ഗൊഗോയിയുടെ പ്രതികരണം. ‘അധികം വൈകാതെ തന്നെ അവര്‍ എന്നെ സ്വാഗതം ചെയ്യും. എനിക്ക് വിമര്‍ശകരായി ആരും ഇവിടെയില്ല’ എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം പുറത്തിറങ്ങിയ ഗൊഗോയുടെ പ്രതികരണം.

അതേ സമയം രാജ്യത്ത് ഒരു വിഭാഗം അഭിഭാഷകരുടെ ഒരു ലോബി സജീവമായി പ്രവര്‍ത്തിക്കുന്നതായി രഞ്ജൻ ഗോഗോയ് ആരോപിച്ചു. ഈ ലോബി ജുഡീഷ്യറിയുടെ സ്വാതന്ത്രത്തെ പലപ്പോഴും വെല്ലുവിളിക്കുന്നു. അവര്‍ വാദിക്കുന്ന കേസുകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചില്ലെങ്കിൽ ന്യായാധിപരെ അപകീർത്തിപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ജുഡീഷ്യറിയെ ഈ ലോബിയുടെ കൈപ്പിടിയില്‍ നിന്നും രക്ഷിക്കണമെന്നും ഗെഗോയി ആവശ്യപ്പെട്ടു. തനിക്ക് ലഭിച്ച രാജ്യസഭാ സീറ്റ്‌, റാഫേൽ, അയോധ്യ വിധികളുടെ പ്രതിഫലമായി വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ വിധികൾ പുറപ്പെടുവിച്ചത് താന്‍ തനിച്ചല്ലെന്നത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.