വിശ്വാസം തെളിയിക്കാനാവില്ല; മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ നാടകീയ രാജി പ്രഖ്യാപനം

single-img
20 March 2020

ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി വച്ചു. വെളളിയാഴ്ച അഞ്ചു മണിക്കുമുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കമല്‍നാഥിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കമല്‍നാഥ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു നാടകീയമായ രാജിപ്രഖ്യാപനം.

ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പു​ചെ​യ്തെന്നും ബി​ജെ​പി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ക​മ​ല്‍​നാ​ഥ് ആ​രോ​പി​ച്ചു.  ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സം തേ​ടാ​ന്‍ അ​ടി​യ​ന്ത​ര​മാ​യി ഉ​ത്ത​ര​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ ര​ണ്ടു​ദി​വ​സം തു​ട​ര്‍​ച്ച​യാ​യി വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് സു​പ്രീം കോ​ട​തി വി​ശ്വാ​സ​വോ​ട്ടി​ന് ഉ​ത്ത​ര​വി​ട്ട​ത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി എം​എ​ല്‍​എ​മാ​രു​ടെ വാ​ദം.

ഇന്ന് വൈകുന്നേരം അഞ്ചിനു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. വിശ്വാസ വോട്ടെടുപ്പ് മാത്രമായിരിക്കണം അജന്‍ഡ. എല്ലാ നടപടികളുടെയും വീഡിയോ ദൃശ്യങ്ങള്‍ രേഖപ്പെടുത്തണമെന്നുമാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടക്കം ഒന്‍പത് ബിജെപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.

ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 22 എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 230 അംഗസഭയില്‍ കോണ്‍ഗ്രസ്-115, ബി.ജെ.പി.-108, ബി.എസ്.പി.-2, എസ്.പി.-1, സ്വതന്ത്രര്‍-നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഓരോ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നാലു സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളില്‍ ഒരാളും ഒരു എസ്പി അംഗവും അടക്കം 121 അംഗങ്ങളുടെ പിന്തുണയാണു കമല്‍നാഥിനുണ്ടായിരുന്നത്.