കൊറോണ: അൻപത് ശതമാനം കേന്ദ്ര സർക്കാർ ജീവനക്കാർ വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെയ്‌താൽ മതി എന്ന് നിർദ്ദേശം

single-img
19 March 2020

രാജ്യമാകെ കൊ​റോ​ണ വൈ​റ​സ് വ്യാപിക്കുന്നത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 50 ശതമാനം ആളുകളും വീ​ട്ടി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്താ​ൽ മ​തി​യെ​ന്ന് കേന്ദ്ര പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ജോലിക്ക് എത്താനായി പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ ഇ​ട​പെ​ടേ​ണ്ടി വ​രു​ന്ന​തു​മാ​യ ജീ​വ​ന​ക്കാ​രോ​ടാ​ണ് ഇത്തരത്തിൽ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

പുതിയ നിർദ്ദേശ പ്രകാരം ഗ്രൂ​പ്പ് ബി, ​സി ജീ​വ​ന​ക്കാ​രി​ൽ അൻപത് ശ​ത​മാ​നം ആളുകൾ മാ​ത്രം ഇ​നി ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി​ക്ക് ഹാ​ജ​രാ​യാ​ല്‍ മ​തി. ബാക്കിയുള്ളവർ നി​ര്‍​ബ​ന്ധ​മാ​യും വീ​ട്ടി​ലി​രു​ന്ന്‌ ജോ​ലി ചെ​യ്യ​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് ഇപ്പോൾ പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അതേപോലെ തന്നെ ജീ​വ​ന​ക്കാ​രു​ടെ ജോലിയുടെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കൊ​റോ​ണ പടരുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാപനങ്ങളിൽ നേ​ര​ത്തെ​ത​ന്നെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.