‘ചാണക- ഗോമൂത്രം’ എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു, ‘എണ്ണവില സിദ്ധാന്തം’ അവതരിപ്പിച്ചു; ബിജെപിയുടെ സവിശേഷതകള്‍ വിവരിച്ച് മന്ത്രി എം എം മണി

single-img
19 March 2020

ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ഇന്ത്യയെ നൂറ്റാണ്ടുകൾ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിച്ച് ലോക ജനതക്കു മുന്നിൽ ഇന്ത്യക്ക് കുപ്രസിദ്ധി നേടിത്തരുന്നു, ‘ചാണക- ഗോമൂത്രം’ എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു, ‘എണ്ണവില സിദ്ധാന്തം’ അവതരിപ്പിച്ചു എന്നിങ്ങിനെ ബിജെപിയുടെ സവിശേഷതകള്‍ വിവരിച്ച് മന്ത്രി എം എം മണി.

കഴിഞ്ഞ ദിവസം നിര്‍ബന്ധമായി ഉത്തരമെഴുതേണ്ട വിഭാഗത്തിൽ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. അതിനെ പരിഹസിച്ചാണ് മന്ത്രി എംഎം മണി ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയത്.

അതേസമയം ചോദ്യം വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു സിബിഎസ്ഇ നല്‍കിയ വിശദീകരണം. സോഷ്യല്‍ സയൻസ് എന്ന വിഷയത്തിൽ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം.

#സിബിഎസ്ഇ_പരീക്ഷ_2020#ക്ലാസ്_10#ചോദ്യം_നമ്പർ_31#ബിജെപിയുടെ 5 #സവിശേഷതകൾ #വിവരിക്കുക (മാർക്ക് 5)#ഉത്തരം1….

Posted by MM Mani on Thursday, March 19, 2020