ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒമാനില്‍ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

single-img
18 March 2020

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്നത് പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കി. ഒമാനിൽ ബസുകളും ടാക്സികളും ഫെറികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്.

അതേസമയം മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ മാത്രം നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.