മദ്യശാലകൾ അനശ്ചിതകാലത്തേക്ക് അടച്ചിടുമെന്നു സൂചന: മന്ത്രിയുടെ വാക്കുകൾ നൽകുന്ന സൂചനകൾ അതാണ്

single-img
17 March 2020

സംസ്ഥാനത്ത് കോവിഡ് രോഗബാധ പടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ മദ്യശാലകൾ പൂട്ടേണ്ടതില്ലെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും തിക്കും തിരക്കുമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

എന്നാൽ കൊറോണ വിഷയം രാജ്യത്തെ പ്രതിസന്ധിലാക്കിയിരിക്കുന്ന അവസരത്തിൽ മദ്യശാലകൾ പൂട്ടിയിടാൻ സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചനകൾ. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം കേന്ദസർക്കാർ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികൾ അത്രത്തോളം ഗുരുതരമാണെന്നാണ് ഈ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. ഈ അവസരത്തിൽ മദ്യശാലകൾ പൂട്ടിയിടാനം സംസ്ഥാന സർക്കാർ തയ്യാറായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. 

ബിവറേജസ് മദ്യവിൽപന ശാലകൾ പൂട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ ഇന്നു വ്യക്തമാക്കിയിരുന്നു. മദ്യശാലകൾ പുട്ടേണ്ടതില്ല എന്ന തീരുമാനത്തിൽ നിന്നും പരിശോധിക്കുമെന്ന നിലപാടിലേക്ക് സർക്കാർ എത്തുന്നത് മദ്യശാലകൾ പൂട്ടുന്നതിനുള്ള ആദ്യ ഘട്ടമാണെന്നാണ് കരുതുന്നത്. 

കൂട്ടമായി മദ്യം വാങ്ങാൻ എത്തുന്നത് നിയന്ത്രിക്കും. വ്യക്തി ശുചിത്വം പാലിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ അടച്ചു പൂട്ടിയിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാൽ മദ്യശാലകൾ അടച്ചിടണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.