`രജിത് കുമാറിന്റെ പേരിൽ നിയമ നടപടികൾ നേരിടുന്നവർക്ക് സാമ്പത്തികം ഉൾപ്പെടെ എല്ലാ സഹായവും നൽകും’

single-img
17 March 2020

രജിത് കുമാർ ഫാൻസിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ്. ബിഗ് ബോസിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ നിയമ നടപടി നേരിടുന്ന എല്ലാ ആരാധകരെയും സഹായിക്കുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. 

“രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവ൯ ആരാധക൪ക്കും എന്റെ കട്ട സപ്പോ൪ട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികൾ നേരിടുവാ൯ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കുക. എന്റെ കഴിവിന്റെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്”-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം..പാവം Dr രജിത് കുമാ൪ സാറിനെ സ്നേഹം കൊണ്ട് ഒരു നോക്ക് കാണുവാ൯ പോയ നിരവധി ആരാധകരെ അറസ്റ്റ് ചെയ്ത വാ൪ത്ത വായിച്ച് വളരെ വേദനിക്കുന്നു. Dr രജിത്ത് സാറിനും , അറസ്റ്റ് ചെയ്യപ്പെട്ട മുഴുവ൯ ആരാധക൪ക്കും എന്ടെ കട്ട സപ്പോ൪ട്ട് ഉണ്ടേ. അതോടൊപ്പം നിയമ നടപടികള് നേരിടുവാ൯ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കുക. എന്ടെ കഴിവിന്ടെ പരമാവധി സാമ്പത്തിക സഹായവും നിയമ സഹായവും ചെയ്ത് തരുന്നതാണ്..

My email is… [email protected] ഈ facebook ലും details സഹിതം ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കണേ..(പുതിയ സിനിമ ഇതുവരെ റിലീസ് ചെയ്യുവാ൯ സാധിക്കാത്തതിനാല് എനിക്ക് നല്ല സാമ്പത്തിക ടൈറ്റുണ്ട്.) എന്നിരുന്നാലും എന്ടെ കഴിവിന്ടെ പരമാവധി സാമ്പത്തിക സഹായം ചെയ്യുന്നതാണ്. ഈ കേസ് കോടതിയീല് എത്തിയാല് നില നില്കുമോ എന്ന് എനിക്ക് സംശയമുണ്ടേ..

RSS Error: http://www.evartha.in/category/health-life-style/feed is invalid XML, likely due to invalid characters. XML error: XML_ERR_NAME_REQUIRED at line 1, column 2

1) ഏത് കേസിലും ഒരു പ്രതിക്ക് ശിക്ഷ കിട്ടുവാ൯ പ്രതിയുടെ മനസ്സിലെ…mens rea.. Criminals mind.. സംശയാതീതമായ് തെളിയിക്കേണ്ടതുണ്ട്. ഇവിടെ എന്ത് ക്രൈം ആണ് നടന്നത്. ഒത്തു കൂടിയ പാവപ്പെട്ട ആരാധക൪ക്ക് എന്ത് criminal mind?2) ഒത്തു കൂടിയവര് ഒരു criminal intention വെച്ച് പരസ്പരം പറഞ്ഞ് ചാ൪ട്ട് ചെയ്ത് വന്നു എന്നും തെളിയിക്കണം. അതെങ്ങിനെ ? അവിടെ വന്നവ൪ പരസ്പരം കാണുന്നത് പോലും ആദ്യമായിട്ടാകും..

3) എയർപോർട്ടിൽ എന്തുകൊണ്ട് സന്ദർശക വിലക്ക് ഏർപെടുത്തിയില്ല. അങ്ങനെ ഒരു ബോ൪ഡ് അവിടെ എല്ലാ ഭാഷയിലും വലുതായ് എഴുതി വെക്കണം. അത് ചെയ്തിട്ടില്ല. ഇങ്ങനെ സന്ദ൪ശക വിലക്കുള്ള തങ്ങള് അറിഞ്ഞിരുന്നില്ല എന്ന ന്യായം ആരാധക൪ക്ക് പറയാം.4) ആരാധകര് മണിക്കൂറുകള്ക്ക് മുമ്പേ അവിടെ വന്നതിന് CCTV തെളിവുണ്ട്. ഏന്തുകൊണ്ട് ആ സമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥ൪ അവരെ മാറ്റിയില്ല. എന്തു കൊണ്ട് ഉടനെ പോലീസിനെ വിവരമറിയിച്ച് ആ ജനക്കൂട്ടത്തെ തിരിച്ച് വിട്ടില്ല. (ക്യാമറയും തൂക്കി ) രജിത്ത് സാ൪ വരുന്ന വിവരം നാട്ടുകാരെയും അറിയിച്ച പ്രധാന ചാനലിന്ടെ റിപ്പോ൪ട്ട൪മാരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.? നിയമം അവ൪ക്കും ബാധകമല്ലേ ?

5) കൊറോണയാണ് പ്രശ്നമെങ്കില് എല്ലാ വിമാനത്താവളങ്ങളും അനിശ്ചിത കാലത്തേക്ക് അടച്ചിടൂന്നില്ല. അതോടൊപ്പം ആളുകള് കൂടുന്ന ബസ്സ്, ട്രെയി൯, ഹോട്ടല് അടക്കം കേരളം മൊത്തം എല്ലായിടവും എന്തു കൊണ്ട് അടക്കുന്നില്ല. (മദ്യ ഷാപ്പുകളില് അതു വാങ്ങുവാ൯ വരുന്നവരെ കൊറോണാ കാലത്ത് കൂട്ടം കൂടിയതിന്ടെ പേരില് എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല)6) മഹാത്മാരായ നേതാക്കന്മാ൪ പത്ര സമ്മേളനം നടത്തുമ്പോള് നൂറു കണക്കിന് ആളുകള് ഒത്തു കൂടുന്നു. അവിടേയും കൊറോണ വന്നൂടെ. പത്ര സമ്മേളനം കേരളത്തില് ഉടനെ അവസാനിപ്പിക്കും എന്നു കരുതാം..

7) ഈ കൊറോണാ കാലത്ത് എല്ലാ പാ൪ട്ടിക്കാരും പലതരം പ്രതിഷേധങ്ങളും യോഗവും നടത്തിയിട്ടുണ്ട്. വാമനപുരത്ത് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില് വോട്ടു ചെയ്യുവാ൯ 5000 പേ൪ കൂട്ടം കൂടിയതിന് തെളിവുണ്ട്. ഈ നിയമം വെച്ച് ആ 5000 പേരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല.8) Dr രജിത് സാറിനെതിരെ ഈ വിഷയത്തില് ആ൪ക്കും ഒന്നും ചെയ്യിനാകില്ല. കഴിഞ്ഞ 60 ദിവസങ്ങളായ് ഒരു അടഞ്ഞ മുറിയിലാണ് താമസിച്ചതെന്നും, കേരളത്തീല് കൊറോണാ വന്നത് അറിയില്ല എന്നും, ഇവിടെ ഇങ്ങനെ പ്രതിരോധ മാ൪ഗ്ഗങള് സ്വീകരിക്കുന്ന വിവരം ആരും പറഞ്ഞില്ല എന്നും വാദിക്കാം. മാത്രമല്ല, തന്നെ സ്വീകരിക്കുവാ൯ ആളുകള് വരുന്ന വിവരം തനിക്കറിയില്ല എന്നും വാദിക്കാം..അത്രേയുള്ളു. അദ്ദേഹത്തിനെതിരെ ഒരു പെറ്റി കേസ് പോലും എടുക്കുവാ൯ വകയില്ല എന്ന൪ത്ഥം..

കൊറോണാ പ്രതിരോധ നിയമങ്ങള് നല്ലതാണ്. പക്ഷേ അത് പാവം Dr രജിത് സാറിനും ആരാധക൪ക്കും മാത്രമേ ബാധകമുള്ളോ..?എന്ടെ അഭിപ്രായത്തില് .ഒരു പെറ്റി കേസിന് പോലും വകുപ്പില്ല…

Dr. രജിത്ത് സാ൪ ആരാധകർ അടുത്ത തവണയെങ്കിലും സ്വീകരണം വെക്കുമ്പോള് എയർപോർട്ടിനു പകരം ബിവറേജിനു മുൻപിൽ സ്വീകരണം ഒരുക്കുവാ൯ ശ്രദ്ധിക്കണേ. കൊറോണാ ഒരിക്കലും വരില്ല എന്ന് കരുതപ്പെടുന്ന കേരളത്തിലെ ഏറ്റവും സേഫായ സ്ഥലമാണല്ലോ മദ്യശാലകള്. എത്ര ലക്ഷക്കണക്കില് ആരാധകര് വന്നാലും പ്രശ്നമില്ലെന്നയ തോന്നുന്നു. By chance, പോലീസ് പിടിച്ചാല് “അയ്യോ ചേട്ടാ.. മദ്യം വാങ്ങുവാ൯ വന്നതാ” എന്ന് പറഞ്ഞാല് മതി. കേസില്ലാതെ ഉൗരിപ്പോരാം.അതുമല്ലെങ്കില് രജിത്ത് സാ൪ ഒരു പത്ര സമ്മേളനം വെക്കുക. അവിടേക്ക് ലക്ഷ കണക്കിന് ആരാധകര് വന്ന് അദ്ദേഹത്തെ കാണുക. കാരണം പത്ര സമ്മേളന ഹാളില് കേരളത്തില് കൊറോണ വരില്ല എന്നാണ് വെപ്പ്)

Dr രജിത്ത് കുമാ൪ സാ൪ ഉയി൪..(വാല് കഷ്ണം .. കേസ് വന്നാൽ നിയമപരമായി നേരിടുക.. ഈ പ്രശ്നത്തില് തൂക്കി കൊല്ലുകയൊന്നും ഇല്ല.

കേരളം ഇങ്ങനെ ആണ് ഭായ്. പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ആണെങ്കിൽ എല്ലാവരും മുൻപന്തിയിൽ കാണും.. പാവം വാളയാറിലെ പിഞ്ചു കുട്ടികളെ കൊന്നവനെ പോലും ഇതുവരെ പിടിച്ചിട്ടില്ല. )

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)