പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതില്‍

single-img
16 March 2020

കേന്ദ്ര സർക്കാർ രാജ്യത്ത് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സാഹോദര്യവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നിയമം പിന്‍വലിക്കണമെന്ന് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രാജ്യമാകെ പ്രക്ഷോഭങ്ങൾ നടന്നപ്പോഴും സിഎഎയും എന്‍ആര്‍സിയും നടപ്പാക്കുന്നതിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു.

Support Evartha to Save Independent journalism

മാത്രമല്ല, ആ സമയം സംസ്ഥാന നിയമസഭയില്‍ സിഎഎയ്‌ക്കെതിരെ പ്രമേയവും രാജസ്ഥാൻ സർക്കാർ പാസാക്കിയിരുന്നു. ഇതിന് മുൻപ് പഞ്ചാബ്, കേരളം പശ്ചിമ ബംഗാള്‍, ഡൽഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളും നിയമസഭനിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.