രാജ്യത്ത് പെട്രോള്‍ , ഡീസല്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
14 March 2020

ഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.എക്‌സൈസ് തീരുവയില്‍ മൂന്നു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്‌സൈസ് തീരുവ രണ്ടു രൂപ വര്‍ധിപ്പിച്ചു.ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്‌സൈസ് തീരുവ എട്ടു രൂപയായിരിക്കും. ലിറ്ററിന് ഒരു രൂപ നിരക്കില്‍ റോഡ് സെസും വര്‍ധിപ്പിച്ചു.10 രൂപയായിരിക്കും റോഡ് സെസ്.

അന്താരാഷ്ട്ര വിപണിയില്‍ വിലകുറയുമ്പോഴുള്ള നികുതി നഷ്ടം കുറയ്ക്കുന്നതിനാണ് ഇന്ധന നികുതി കൂട്ടിയതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.അതേ സമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ആഗോളവിപണിയിലെ വിലക്കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.