കൊറോണയെ തുരത്താന്‍ ഹിന്ദുമഹാസഭ ‘ഗോമൂത്ര പാര്‍ട്ടി’ നടത്തി; രാജ്യവ്യാപകമാക്കാന്‍ തീരുമാനം

single-img
14 March 2020

ലോകമെങ്ങും ഭീതി വിതയ്ക്കുന്ന കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയില്‍ ഹിന്ദുമഹാസഭ ഗോമൂത്ര പാര്‍ട്ടിക്ക് തുടക്കമിട്ടു. ആദ്യ ഘട്ടമായി ഇന്ന് ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫിസിലാണ് ആദ്യ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. പരിപാടിയുടെ വിജയത്തെ തുടര്‍ന്ന് രാജ്യത്തെ മറ്റു സ്ഥലങ്ങളിലേക്കു ഇത്തരം പരിപാടികള്‍ വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

Support Evartha to Save Independent journalism

ഇന്ന് നടന്ന ഗോമൂത്ര പാര്‍ട്ടിയില്‍ ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ പഞ്ചഗവ്യവും നല്‍കി. പശുവില്‍ നിനും ലഭിക്കുന്ന ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മിക്കുന്നത്.

കൊറോണ രോഗം പരത്തുന്ന വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജിന്റെ അവകാശവാദം. തങ്ങളെ സഹായിക്കാന്‍ ആവശ്യപ്പെട്ടുള്ള മൃഗങ്ങളുടെ കരച്ചില്‍ കേട്ടാണ് കൊറോണ ഇന്ത്യയിലെത്തിയതെന്നും മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാനെത്തിയ അവതാരമാണ് കൊറോണ എന്നും ചക്രപാണി മഹാരാജ് മുന്‍പ് പറഞ്ഞിരുന്നു.