അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം: കെ കെ ശൈലജ

single-img
12 March 2020

കല്ലേറുകൾ അതിന്റെ പാട്ടിന് പോകട്ടെയെന്നും അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം എന്നും സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ. കൊറോണയുടെ പേരിൽ പത്രസമ്മേളനങ്ങൾ നടത്തി പേരിൽ ആരോഗ്യമന്ത്രി മുതലെടുപ്പിന് ശ്രമിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഇവിടെ ആരും ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു.

” ആരോഗ്യ മന്ത്രിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ല .”ഈ നടക്കുന്നത് \ ഒരു യുദ്ധം ആണ് ,മരിക്കാതിരിക്കാൻ ഉള്ള യുദ്ധം അതിൽ വലിയ പിന്തുണ കിട്ടുന്നു” . മന്ത്രി പറഞ്ഞു.