ഇന്ത്യയുടെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതം: ജ്യോതിരാദിത്യ സിന്ധ്യ

single-img
11 March 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയ ആദര്‍ശങ്ങള്‍ തന്നിൽ വലിയ മതിപ്പുണ്ടാക്കി എന്നും ആദര്‍ശ ധീരനായ മോദിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലാണ് താൻ എന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയില്‍ നിന്നും അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിചാ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി എന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്നും ഇനിയും ജനങ്ങളെ സേവിക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും സിന്ധ്യ പറഞ്ഞു. താൻ കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയായിരുന്നു വീണ്ടും കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ അത് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

” കോൺഗ്രസ് പാർട്ടി കടന്നുപ്പോകുന്ന ഇന്നത്തെ അവസ്ഥയില്‍ ദു:ഖമുണ്ട്. കോണ്‍ഗ്രസിന് ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാന്‍ ഇനി കഴിയില്ല. കോണ്‍ഗ്രസ് ഇപ്പോഴും യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല. പുതു തലമുറയിലെ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കിയില്ല എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.