ആർക്കും വേണ്ടാതെ വിമാനം: യാത്രാനിരക്ക് 1200 രൂപയ്ക്കും താഴെ

single-img
11 March 2020

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ വിമാനനിരക്കുകൾ കുത്തനെ കുറയുന്നു. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 1122 രൂപയായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ബസ് യാത്രയ്ക്ക് 2000 രൂപയാകുന്ന സ്ഥലത്താണ് വിമനയാത്രാനിരക്ക് കുത്തനെ കുറഞ്ഞത്. 

 കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ മിക്ക മലയാളികളും വിമാന യാത്ര അവഗണിക്കുകയാണ്. വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ബംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന നിരക്ക് ഈ സ്ഥിതിയിലേക്ക് തകരുന്നത്.  യാത്രക്കാർ കുറഞ്ഞതോടെ ബംഗളൂരുവിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്കുകളും കൂപ്പുകുത്തികളകഇഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

തിരുവനന്തപുരം (2500), കോഴിക്കോട് (2600), കണ്ണൂർ (2090) എന്നിങ്ങനെയാണ് വരും ദിവസങ്ങളിലെ വിമാന നിരക്കുകൾ. ബിസിനസ് ആവശ്യത്തിനായി നാട്ടിലേക്കും തിരിച്ചും കമ്പനി ചെലവിൽ വിമാന യാത്ര ചെയ്യാറുള്ള ജീവനക്കാർ ഇത് ട്രെയിൻ-ബസ് യാത്രയാക്കി മാറ്റി. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർ വിമാനത്തിലുണ്ടാവുമെന്നതിനാൽവിമാനയവത്ര വേണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.