ദില്ലി വംശഹത്യ; മുന്നൂറ് പ്രതികളെ യുപിയില്‍ നിന്ന് ഇറക്കിയതെന്ന് അമിത്ഷാ

single-img
11 March 2020


ദില്ലി: ദില്ലി വംശഹത്യയില്‍ ആയിരത്തോളം പ്രതികളെ ഫേഷ്യല്‍റെക്കഗ്നിഷന്‍ വഴി തിരിച്ചറിഞ്ഞുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. ഇവരില്‍ 300 പേര്‍ യുപിയില്‍ നിന്ന് എത്തിയവരാണ്. ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് എതിരെ തെളിവ്‌ശേഖരിച്ച ശേഷം അറസ്റ്റുണ്ടാകും. വന്‍ ഗൂഡാലോചനയാണ് നടന്നതെന്നും അമിത്ഷാ പറഞ്ഞു.അതേസമയം ഏത് വിധത്തിലുള്ള ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയറാണ് ഉപയോഗിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
പൗരത്വഭേദഗതി അനുകൂല റാലികളുടെ മറവില്‍ മുസ്ലിംങ്ങള്‍ക്ക് നേരെ നടന്ന അക്രമപരമ്പരകളില്‍ അന്‍പത്തിരണ്ട് പേര്‍ മരിക്കുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.