മധ്യപ്രദേശ് കാബിനറ്റ് രാജിവെച്ചു; ബിജെപിയെ വെട്ടിലാക്കാന്‍ കമല്‍നാഥിന്റെ തുറുപ്പ്ചീട്ട്, സിന്ധ്യയെ അനുനയിപ്പിക്കാന്‍ സോണിയ

single-img
10 March 2020


ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയുടെ കുതിരക്കച്ചവടത്തിന് തടയിടാനായാണ് പുതിയ തന്ത്രം പയറ്റിയത്. ബിജെപിയുണ്ടാക്കിയ പ്രതിസന്ധി തരണം ചെയ്യാന്‍ മുഖ്യമന്ത്രി എല്ലാ മന്ത്രിമാരുടെയും രാജി കൈമാറാന്‍ ആവശ്യപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.ഭോപ്പാലില്‍ അടിയന്തരമായി ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് രാജി സ്വീകരിച്ചത്.

നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് 18 എംഎല്‍എമാരാണ് ബംഗളുരുവിലേക്ക് പോയിരുന്നത്.ഈ പ്രതിസന്ധി തരണം ചെയ്യാനാണ് പുതിയ അടവ് നയം പയറ്റിയിരിക്കുന്നത്.അതേസമയം നിലവില്‍ ജോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിക്കാനുള്ള ശ്രമം സോണിയാ ഗാന്ധി ആരംഭിച്ചിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ലോക്‌സഭാ സീറ്റും മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി നേതൃസ്ഥാനവും സിന്ധ്യ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ ബിജെപി നേതാക്കളായ നരോട്ടം മിശ്രയും ശിവരാജ്‌സിങ് ചൗഹാനും അമിത്ഷായുടെ വസതിയിലാണ് ഉള്ളത്. മധ്യപ്രദേശ് അംസ്ലബിയില്‍ വോട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന് നിലവില്‍ 114 എംഎല്‍എമാരും ബിജെപിക്ക് 107 എംഎല്‍എമാരുമാണ് മന്ത്രിസഭയിലുള്ളത്.