ഞങ്ങൾക്കു കൊറോണ വേണ്ട: എല്ലാ യാത്രകളും നിർത്തിവച്ച് ലക്ഷദ്വീപ്

single-img
10 March 2020

കൊറോണ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് വെെറസ് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രഭരണ പ്രദേശമായ  ലക്ഷദ്വീപും രംഗത്തെത്തി. 

കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ൽക്ഷദ്വീപിലേക്കുള്ള യാത്ര നിർത്തിവച്ചിരിക്കുകയാണ് അധികൃതർ.  മാർച്ച് ഒമ്പതാം തിയതി മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വൻകരയിൽ നിന്നും ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയുള്ള അനുമതി (NOC) നിർത്തി വെച്ചിരിക്കുകയാണെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 

ലക്ഷദ്വീപിലെ അഗത്തി ദ്വീപ് വില്ലേജ് (ദ്വീപ്) പഞ്ചായത്ത് ചെയർപേഴ്സൺ എ സാജിദയാണ് ഇക്കാര്യം അറിയിച്ചത്. ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് എല്ലാ മാന്യ നാട്ടുകാരും സഹകരിക്കണമെന്നും പ്രസ്താവനയിൽ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.