കൊറോണ വെെറസ് എന്നു ലോകം വിടും? എത്രപേർ മരിക്കും?: പ്രവചനവുമായി കലിയുഗ ജ്യോത്സ്യൻ രംഗത്ത്

single-img
9 March 2020

കൊറോണ വൈറസിൻ്റെ വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്ക് കൊറോണ പടർന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനം കൊറോണ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ശക്തമായ സുരക്ഷാ മുൻകരുതലുകളാണ് ആരോഗ്യവകുപ്പ് ഈ അവസരത്തിൽ കൈക്കൊണ്ടിരിക്കുന്നത്. 

ഇതിനിടെ കൊറോണ വൈറസ് ഏതൊക്കെ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കും, ഈ ലോകം എന്ന ഈ ലോകം വിട്ടു പോകും എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കലിയുഗ ജോത്സ്യൻ എന്ന് സ്വയം വിളിക്കുന്ന ഡോ.  സന്തോഷ് നായർ. നിപ്പ വൈറസിൻ്റെ ഉത്ഭവവും വ്യാപനവും താൻ മുമ്പ് പ്രവചിച്ചതാണെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. 

കൊറോണ വൈറസ് ഇന്ത്യയ്ക്കകത്ത് കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കില്ലെന്നാണ് ജോത്സ്യൻ പറയുന്നത്. ഈ വൈറസ് ബസ് 10 ഡിഗ്രിക്കും 30 ഡിഗ്രിക്ക് ഇടയിലാണ് വസിക്കുന്നതെന്നും പ്രചരണം നടത്തുന്നുണ്ട്. ഒരിക്കലും ഭയപ്പെടരുതെന്നും ഭയപ്പെട്ടാൽ ശരീരത്തിന് പ്രതിരോധ ശേഷി കുറയുന്നു അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. 

ഗൾഫു രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്. ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടുതലായതിനാൽ കൊറോണ വൈറസ് ഇവിടെയും ഭയപ്പെടുത്തില്ല. തണുപ്പു രാജ്യങ്ങളിൽ താമസിക്കുന്നവർ മാത്രം കൊറോണാ വൈറസിനെ ഭയന്നാൽ മതിയെന്ന വാദവും ജോത്സ്യൻ ഉയർത്തുന്നുണ്ട്. ടി പി സെൻകുമാർ പറയുന്നതുപോലെ ആരോഗ്യവിദഗ്ധർക്കുപോലും അറിവില്ലാത്ത കാര്യങ്ങളാണ് ജോത്സ്യൻ പറയുന്നതെങ്കിലും അതിന് ആധികാരികതയ്ക്കായി സർക്കാറിനെയും ഇദ്ദേഹം കൂട്ടുപിടിക്കുന്നുണ്ട്.  ഭയപ്പെടാതെ ഭരണകൂട സംവിധാനങ്ങളിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നുമൊക്കെ ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കഴിഞ്ഞാൽ മതിയെന്നും ജോത്സ്യൻ പറയുന്നു.  

2020 ഏപ്രിൽ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . നിപ്പാ വൈറസിൻ്റെ വരവും പോക്കും താൻ കൃത്യമായി പ്രവചിച്ചതാണെന്നും  അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യൻ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേർക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിക്കുന്നുണ്ട്.

വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം … എങ്കിലും നമ്മുടെ കേരള പൊലീസ് ഇത് ഒന്ന് വിശ്വസിച്ചെങ്കിൽ ! #devananda #keralapolice

Posted by Sajitha Saawariya's Vlog on Friday, March 6, 2020