സ്‌റ്റേജില്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി; കാണികള്‍ക്കു നേരെ മൈക്ക് വലിച്ചെറിഞ്ഞ് ഊര്‍മിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

single-img
6 March 2020

കൊല്ലം: കൊല്ലത്ത് പരിപാടിക്കിടയില്‍ കാണികളുടെ നമേരെ മൈക്ക് വലിച്ചെറിഞ്ഞ നടി ഊര്‍മിള ഇണ്ണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന നൃത്തപരിപാടിക്കിടെയാണ് ഊര്‍മിളയുടെ ധിക്കാരപരമായ പെരുമാറ്റം. ഊര്‍മിളയും മകള്‍ ഉത്തരയും പങ്കെടുത്ത പരിപാടി പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് അവതരിപ്പിച്ചത്.

നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ്‌ സദസ്സിനോട് ഊര്‍മ്മിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോകുകയായിരുന്നു. ഇതോടെ കലിപ്പിലായ ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറിയുകയും പിന്നീട് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും ഇവര്‍ സംസാരിക്കുകയും ചെയ്തു. ഊര്‍മ്മിളയുടെ ഈ പ്രവര്‍ത്തിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഊര്‍മ്മിള കാട്ടിയ അഹങ്കാരം കണ്ടുനിന്നവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജനക്കൂട്ടം ഇളകിയതിനെ ത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്. ഇത്രയും അഹങ്കാരം കാട്ടിയ ഊര്‍മ്മിളയെ വെറുതേവിടില്ലെന്നാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നത്. മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ എന്നും പൊലീസുകാരോട് ഊര്‍മ്മിള ചോദിക്കുന്ന വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്.