കൊറോണ ഇത്തരത്തിൽ പടരാൻ കാരണം ഇറാൻ: ആരോപണവുമായി സൗദി അറേബ്യ

single-img
6 March 2020

ലോകമാകെ കൊറോണ ഭീതിയിലാണ്. മധ്യകിഴക്കൻ രാജ്യങ്ങളിൽ കൊറോണ വെെറസ് പടർന്നു പിടിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനിടെ ലോകരാജ്യങ്ങളിലേക്ക് കൊറോണ വ്യാപകമായി പടരാൻ കാരണക്കാർ ഇറാനെന്ന് വ്യക്തമാക്കി സൗദി അറേബ്യ രംഗത്തെത്തി. 

ഇറാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും കാര്യമായ നടപടി ഇറാൻ സ്വീകരിച്ചില്ലെന്നാണ് സൗദി ആരോപിക്കുന്നത്. വൈറസ് വ്യാപകമായി ബാധിച്ച രാജ്യങ്ങൾ മറ്റു രാജ്യങ്ങളിലെ പൗരൻമാർ എത്തുന്നത് വിലക്കിയിരുന്നു. എന്നാൽ ഇറാൻ അത്തരത്തിലുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. ഇക്കാരണം കൊണ്ടുതന്നെ ഇറാനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ സൗദി പൗരൻമാർക്കും മറ്റുള്ളവർക്കും വൈറസ് ബാധിക്കാൻ കാരണമായെന്നും സൗദി അറേബ്യ പറയുന്നു. 

മാത്രമല്ല കൊറോണയെ സംബന്ധിച്ച യഥാർത്ഥ വസ്തുത ഇറാൻ മറച്ചുവയ്ക്കുകതയാണെന്നും സൗദി ആരോപിച്ചു. കൊറോണ ബാധിച്ച് ഇറാനിൽ 107 പേർ മരിച്ചെന്നാണ് അധികൃതർ പറയുന്നത്,​ എന്നാൽ യഥാർത്ത വസ്തുത ഇറാൻ മറച്ച് വയ്ക്കുകയാണെന്നാണ് സൗദിയുടെ ആരോപണം.

സൗദി അറേബ്യയിൽ അഞ്ച് പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ ഇറാനിൽ നിന്ന് ബഹ്റൈൻ വഴി മടങ്ങിയെത്തിവരും നാലാമത്തെയാൾ കുവൈറ്റ് വഴിയെത്തിതുമാണ് ഇയാളുടെ ഭാര്യക്കും വൈറസ് പടർന്നിട്ടുണ്ട്. ലോകമെമ്പാടും കോവിഡ്-19 പടർന്നതിൽ ഇറാൻ്റെ ബന്ധം സൂചിപ്പിക്കുന്ന തെളിവാണിതെന്നും സൗദി പറയുന്നു. വൈറസിനെ നേരിടാനുള്ള ലോകരാഷ്ട്രങ്ങളുടെ ശ്രമത്തെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് സൗദി ആരോപിച്ചു

.ഒരു കാരണവശാലും സൗദി പൗരൻമാർ ഇറാനിലേക്ക് പോകാൻ പാടില്ലെന്നും ഈ നിബന്ധന ലംഘിച്ചാൽ ഗുരുതരമായ നടപടികൾ നേരിടേണ്ടിവരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.