​ഗോമൂത്രത്തിനും യോ​ഗക്കും പിന്നാലെ കൊറോണയെ തുരത്താൻ മോദി മാസ്കുമായി ബി.ജെ.പി ; സമൂഹമാധ്യമങ്ങളില്‍ തമ്മിലടി

single-img
5 March 2020

കൊല്‍ക്കത്ത: ഗോമൂത്ര പാർട്ടി നടത്തി, രാജ്യത്തെ കൊ​റോണ വൈറസിൻെറ പിടിയിൽ നിന്നും രക്ഷപ്പെടുത്താനൊരുങ്ങി ഹിന്ദുമഹാസഭ. യോ​ഗ ചെയ്താൽ കൊറോണയെ തുരത്താമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി. ഇനി ഇതിൽ രണ്ടിലും കൊറോണയെ തളക്കാനായില്ലെങ്കിൽ ബിജെപിയുടെ അറ്റ കൈ പ്രയോ​ഗമാണ് മോദി മാസ്ക്. കൊറോണയെ നേരിടാന്‍ പശ്ചിമ ബംഗാളില്താണ് മോദി മാസ്കുമായി ബിജെപി രം​ഗത്തെത്തിയിരിക്കുന്നത്.കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന് രക്ഷിക്കണം മോദി ജി എന്ന കുറിപ്പോടെയുള്ള മാസ്കാണ് വിതരണം നടത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ തദ്ദേശീയരായ ബിജെപി നേതാക്കളാണ് മാസ്ക് വിതരണം ചെയ്തത്. ഇന്നലെയാണ് കൊല്‍ക്കത്തയില്‍ മാസ്ക് വിതരണം നടന്നത്. എന്നാല്‍ മാസ്കിന് മുകളില്‍ പ്രധാനമന്ത്രിയുടെ പേര് എഴുതിയതിനെ പരിഹസിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മാസ്കുകളുടെ ഗുണനിലവാരത്തേയും ചിലര്‍ പരിഹസിക്കുന്നുണ്ട്. മോദിയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരിഹസിക്കാന്‍ തുടങ്ങിയോയെന്നും ചിലര്‍ ചോദിക്കുന്നു. ഇത്തരം രീതികള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതാണ് സംസ്ഥാനത്ത് പാര്‍ട്ടി പരാജയപ്പെടുന്നതിന് കാരണമെന്നാണ് ചിലര്‍ വിലയിരുത്തുന്നത്.

അബദ്ധധാരികളായ ഇത്തരം നേതാക്കന്മാരും പ്രവർത്തകരും തിങ്ങി നിറഞ്ഞ പാർട്ടി രാജ്യം ഭരിക്കുമ്പോൾ കൊറോണയെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന പ്രധാന ചോദ്യം.