ഡല്‍ഹി കലാപത്തില്‍ പൊലീസിനു നേരെ വെടിവച്ചയാള്‍ അറസ്റ്റില്‍

single-img
3 March 2020

ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന വര്‍ഗിയ കലാപത്തിനിടെ പൊലീസുകാര്‍ക്കു നേരെ വെടിവച്ചയാളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ ഷാരൂഖ് എന്നയാളാണ് അറസ്റ്റിലായത്.ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്.

കഴിഞ്ഞമാസം 24 നാണ് കലാപം നടക്കുന്നതിനിടെ ഇയാള്‍ പൊലീസിനു നേര്‍ക്ക് നിറയൊഴിച്ചത്.ജാഫ്രാബാദില്‍ വച്ചായിരുന്നു സംഭവം. ഇയാള്‍ സംഭവസ്ഥലത്ത് തോക്കുമായി നീങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.