കുഞ്ചാക്കോ ബോബനും മുകേഷും ബുധനാഴ്ച കോടതിയിൽ

single-img
1 March 2020

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചസംഭവത്തിൽ നടൻ മുകേഷിനെയും  ഗായിക റിമി ടോമിയെയും പ്രത്യേക കോടതി ബുധനാഴ്ച വിസ്തരിക്കും. അവധി അപേക്ഷ നൽകാതെ വിസ്താരത്തിൽ പങ്കെടുക്കാതിരുന്ന നടൻ കുഞ്ചാക്കോ ബോബനോടും ബുധനാഴ്ച ഹാജാരാകാൻ കോടതി നിർദേശിച്ചിരുന്നു. ഹാജരാകാതിരുന്നതിനെ തുടർന്ന് കുഞ്ചാക്കോ ബോബന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം മാർച്ച് നാലിന് തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രൊഡക്‌ഷൻ കൺട്രോളർ ബോബിനെയും അന്ന് വിസ്തരിക്കും. സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനും കഴിഞ്ഞ ദിവസം കോടതി തീരുമാനിച്ചു.

നേരത്തേ വിസ്തരിക്കാൻ നിശ്ചയിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന പി ടി തോമസ് എംഎൽഎ, നിർമാതാവ് ആന്റോ ജോസഫ്, ഹാജരായിട്ടും സമയക്കുറവുമൂലം വിസ്തരിക്കാൻ കഴിയാതെവന്ന നടൻ സിദ്ദിഖ്, നടി ബിന്ദുപണിക്കർ എന്നിവരുടെ സാക്ഷിവിസ്താരം പിന്നീടു നടക്കുമെന്നും കോടതി അറിയിച്ചു. 

നടിയെ ആക്രമിച്ചതിൻ്റെ തെളിവായ ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ പൂർണവിവരങ്ങൾ പ്രതിയായ നടൻ ദിലീപിന് നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. തൻ്റെ പല ചോദ്യങ്ങൾക്കും മറുപടി കിട്ടിയില്ലെന്ന് കാണിച്ച് ദിലീപ് നൽകിയ ഹർജിയിലാണ് കേന്ദ്ര ഫൊറൻസിക് സയൻസ് ലാബിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.