ഖത്തറില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു; രോഗിയെ രാജ്യത്തിന് പുറത്ത് കൊണ്ടുപോയി ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍

single-img
29 February 2020

ദോഹ: ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറോണ വൈറസ് വ്യാപകമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഇറാനില്‍ സന്ദര്‍ശനം നടത്തി മടങ്ങിയ മുപ്പത്തിയാറുകാരനാണ് അസുഖം ബാധിച്ചത്.ഗവണ്‍മെന്റ് രാജ്യത്തിന് പുറത്തുള്ള സുരക്ഷിതമായ സ്ഥലത്ത് വ്യോമാര്‍ഗം എത്തിച്ചാണ് ചികിത്സ നല്‍കുന്നത്.

രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം രോഗം കണ്ടെത്തിയതോടെ രാജ്യമാകെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികള്‍ കൂടുതല്‍ ഐസൊലേറ്റഡ് വാര്‍ഡുകള്‍ സജ്ജീകരിക്കാനും കൂടുതല്‍ പേരിലേക്ക് രോഗം പടരാതെ സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.