ജന്മദിനാശംസകള്‍ നേരാന്‍ മുന്‍കാമുകി വിളിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

single-img
29 February 2020

ബെംഗളുരു: ജന്മദിനത്തില്‍ മുന്‍കാമുകി വിളിച്ച് ആശംസകളറിയിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ചിക്കബെല്ലപുര സ്വദേശി ശിവകുമാര്‍ (25) ആണ് തൂങ്ങിമരിച്ചത്. സ്വന്തം വീടിന്റെ ഉത്തരത്തിലാണ് തൂങ്ങിമരിച്ചത്. ബെംഗളുരു സ്വദേശിയായ മുന്‍കാമുകി ശിവകുമാറിന്റെ പിറന്നാളിന് ആശംസകളറിയിക്കാന്‍ വിളിക്കാത്തതില്‍ മാനസികവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ബുധനാഴ്ചയായിരുന്നു അദേഹത്തിന്റെ പിറന്നാള്‍ ദിനം. ബെംഗളുരുവില്‍ ടാക്‌സി ഡ്രൈവറായിരിക്കെ രണ്ട് വര്‍ഷത്തോളം അയല്‍വാസിയുമായി യുവാവ് പ്രണയത്തിലായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോന്ന ശേഷം ഇരുവരും തമ്മില്‍ തെറ്റിയിരുന്നുവെന്നും പോലിസ് പറഞ്ഞു.