ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തി

single-img
28 February 2020

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ഉത്തര കൊറിയയില്‍ ആദ്യമായി നോവല്‍ കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചയാളെ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയയുടെ ഭരണാധികാരിയായ കിങ് ജോങ് ഉന്നിന്‍റെ തീരുമാനപ്രകാരമാണ് ഇത്തരത്തിൽ കടുത്ത നടപടി സ്വീകരിച്ചത് എന്ന് ഐബിടി ടൈസ് റിപ്പോര്‍ട്ട്ചെയ്തു. സോഷ്യൽ മീഡിയയിലെ ചില അജ്ഞാത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

അതേസമയം കൊല്ലപ്പെട്ട രോഗിയുടെ മറ്റ് വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ വാരത്തിന്റെ തുടക്കത്തിൽ കൊറോണ വൈറസ് ബാധയുള്ള ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം. ദക്ഷിണ കൊറിയയിൽ നിന്നുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൈന സന്ദര്‍ശനത്തിന് ശേഷം ഉത്തര കൊറിയയിലേക്ക് മടങ്ങിയെത്തിയ ആള്‍ക്ക് നേരെയാണ് നടപടി സ്വീകരിച്ചത്.

ഉത്തരകൊറിയയിൽ കൊറോണ ബാധിച്ച ഒരാള്‍ പോലുമില്ലെന്ന് തുടര്‍ച്ചയായി ആ രാജ്യം മുൻപേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 141 പേരെപരിശോധിച്ച് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു.