കണ്ണൂരില്‍ ഒന്നരവയസ്സുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍

single-img
27 February 2020

കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ ഒന്നരവയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ മാതാവായ ശരണ്യയുടെ കാമുകന്‍ നിതിന്‍ അറസ്റ്റില്‍. കൊലപാതക പ്രേരണ കുറ്റത്തിനാണ് നിതിന്‍ അറസ്റ്റിലായത്.തന്റെ കൊല്ലാന്‍ പ്രേരിപ്പിച്ചത് കാമുകനെന്ന് ശരണ്യ പോലീസിന് ചോദ്യം ചെയ്തപ്പോള്‍ മൊഴി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് നിതിനെ ചോദ്യം ചെയ്ത പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്ന് 17 മിസ്ഡ് കോളുകള്‍ വന്നതായി വാര്‍ത്തകള്‍നേരത്തെ പുറത്തുവന്നിരുന്നു. ഈ മാസം 17 ന് രാവിലെയാണ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ -പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.

രാത്രിയില്‍ വീട്ടില്‍ വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ തന്നെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പോലീസിന് പരാതി നല്‍കി. അതോടുകൂടി പ്രണവിനേയും ശരണ്യയേയും പോലീസ് കസ്റ്റ്ഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മാതാവായ ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് കേസന്വേഷണം വഴിമാറിയത്.