ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍

single-img
27 February 2020

വിശാഖപട്ടണം: ആന്ധ്രപ്രദേശ്​ മുൻ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാർട്ടി (ടിഡിപി) നേതാവുമായ എൻ ചന്ദ്രബാബു നായിഡു കരുതൽ തടങ്കലില്‍. കർഷക മാർച്ചിൽ പങ്കെടുക്കാന്‍ പോകുന്നതിനിടെ വിശാഖപട്ടണം വിമാനത്താവളത്തിൽവെച്ചാണ്​ അദ്ദേഹത്തെ പോലീസ്​ കസ്​റ്റഡിയിലെടുത്തത്​.

വിമാനത്താവളത്തിൽനിന്ന്​ കാറിൽ പുറത്തേക്ക്​ ​പോകവേ പൊലീസ്​ പിടികൂടി വിഐപി ലോഞ്ചിലേക്ക്​ കൊണ്ടുപോകുകയായിരുന്നു. പിന്നീട്​ വിജയവാഡയിലേക്കോ ഹൈദരാബാദിലേക്കോ മാറ്റിയതായാണ്​ സൂചന.

വൈഎസ.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നായിഡുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസിന്റെ വാദം. സെക്ഷന്‍ 151 സിആര്‍പിസി പ്രകാരമാണ് നായിഡുവിനെ തടങ്കലിലെടുത്തതെന്നും വിശാഖപട്ടണം സിറ്റി കമ്മീഷണര്‍ രാജീവ് കുമാര്‍ മീന പിടിഐയോട് പറഞ്ഞു.

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ പ്രതിഷേധ റാലി പ്രഖ്യാപിച്ചതിന് കഴിഞ്ഞ സെപ്തംബറിലും നായിഡുവിനെ കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു.