ദില്ലിയിലെ കലാപം അടിച്ചമര്‍ത്തണം; കേന്ദ്രആഭ്യന്തര മന്ത്രാലയം പരാജയം; രജനികാന്ത്

single-img
26 February 2020

ചെന്നൈ: ദില്ലിയിലെ അക്രമങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഇന്റലിജന്‍സിന്റെ പരാജയമെന്ന് നടന്‍ രജനികാന്ത്. കേന്ദ്രസര്‍ക്കാരിനെ ഈ വിഷയത്തില്‍ താന്‍ അപലപിക്കുകയാണ്.രഹസ്യാന്വേഷണ ഏജന്‍സികള്‍ അവരുടെ ജോലി ചെയ്യുന്നില്ല.കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പരാജയമാണ് ദില്ലിയില്‍ ഇപ്പോള്‍ കാണുന്നത്. സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് കലാപം അടിച്ചമര്‍ത്തണമെന്നും താരം പറഞ്ഞു. നേരത്തെ പൗരത്വ നിയമത്തെ അനുകൂലിച്ച് രജനികാന്ത് പ്രസ്താവന നടത്തിയിരുന്നു.