ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ചു; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

single-img
26 February 2020

സ്വന്തം ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു. 78 വയസുള്ള സോംനാഥ് പരീദയ്ക്കാണ് ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നതിനാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സോംനാഥിനെ ശിക്ഷിച്ചത്. 2013 ജൂണ്‍ മൂന്നിനാണ് 62കാരിയായ ഭാര്യ ഉഷശ്രീ പരീദയെ സോംനാഥ് കൊലപ്പെടുത്തിയത്.

തുടര്‍ന്ന് ജൂണ്‍ 21ന് സോംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ആ സമയം വിദേശത്തായിരുന്ന മകള്‍ രണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ കിട്ടാതിരുന്നതോടെ സംശയം പ്രകടിപ്പിച്ചു. അമ്മയോട് തനിക്ക്സം സാരിക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് വീട്ടിലെ സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ മകള്‍ ബന്ധുവിനോട് ആവവശ്യപ്പെട്ടു.

ഇതിനായി വീട്ടിലെത്തിയ ബന്ധുവിനും അസ്വാഭാവികത തോന്നിയതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ്റെ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം 300 കഷണങ്ങളാക്കി സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതോടൊപ്പം കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.