വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്

single-img
24 February 2020

ഛണ്ഡിഗഢ്: പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് വ്യോമസേന പൈലറ്റ് മരിച്ചു. ജിഎസ് ചീമയാണ് മരിച്ചത്.എന്‍സിസി കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനിടെയാണ് അപകടം നടന്നത്. പരിശീലനത്തില്‍ ഒപ്പമുണ്ടായിരുന്ന എന്‍സിസി കേഡറ്റിനും പരിക്കേറ്റു.

പട്യാല ഏവിയേഷന്‍ ക്ലബിന്റെ ഉടമസ്ഥതയിലുള്ള സിംഗിള്‍ എഞ്ചിന്‍ ടു സീറ്റര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി വ്യോമസേനാ അധികൃതര്‍ അറിയിച്ചു.