ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വ്യാപിക്കുന്നു; മുന്‍കരുതലുകള്‍ പരാജയപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന

single-img
23 February 2020

കൊറോണ വൈറസ് ചൈനയ്ക്ക് പുറത്ത് വ്യാപിക്കുന്നത് തടയാന്‍ എടുക്കുന്ന ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടന. ചൈനയില്‍ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2363 ആയി 790000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് വൈറസ് കൂടുതല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ഇറ്റലിയില്‍ കൊറോണ ബാധയെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. 79 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറ്റലിയിലെ നഗരങ്ങളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ആളുകളോട് വീടിനു പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കി. വൈറസ് ഭിതിയെതുടര്‍ന്ന് രാജ്യത്ത് നടക്കാനികുന്ന ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നീട്ടി വച്ചിരിക്കുകയാണ്.

അതേസമയം ഇസ്രയേലിലും ലെബനനിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്നുള്ളവര്‍ക്ക് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുക യാണ്. ദക്ഷിണ കൊറിയയില്‍ 433 പേര്‍ക്കാണ് രോഗം സ്ഥിരീകരി ച്ചിരിക്കുന്നത്.