അലനും താഹയും ഉള്‍പ്പെടെ കേരളത്തില്‍ 29 പേര്‍ അന്യായ തടങ്കലിലെന്ന് കാനം രാജേന്ദ്രൻ

single-img
23 February 2020

പത്തനംതിട്ട: യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും ഉള്‍പ്പെടെ 29 പൗരന്മാര്‍ സംസ്ഥാനത്ത് അന്യായ തടങ്കലില്‍ കഴിയുന്നുണ്ടെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍.

152 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതില്‍ 29 പേര്‍ അന്യായമായി തടങ്കലില്‍ കഴിയുകയും ചെയ്യുന്നു
അന്യായ തടങ്കലിനെതിരേ സിപിഐയ്ക്കും സിപിഎമ്മിനും ദേശവ്യാപകമായി തന്നെ ഒരേ നിലപാടാണ്. അലന്‍–താഹ കേസിലടക്കം സിപിഐ ഈ നിലപാടില്‍ നിന്നു പിന്നോട്ടുപോയിട്ടില്ലെന്നും കാനം പത്തനംതിട്ടയില്‍ പറഞ്ഞു.