‘മറ്റൊരു കൂടെപ്പിറപ്പില്‍ പിറന്ന അമ്മ’ ; അടിക്കുറിപ്പിലെ അബദ്ധം, ഉമര്‍ അക്മലിന് ട്രോള്‍ പെരുമഴ

single-img
22 February 2020

കറാച്ചി: തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളില്‍ അപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നയാളാണ് ഉമര്‍ അക്മല്‍. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രാോൾ ശരം ഏറ്റു വാങ്ങുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരം .വിമാനത്തിലിരുന്ന് സഹതാരം അബ്ദുള്‍ റസാഖിനൊപ്പം എടുത്ത സെല്‍ഫി ട്വീറ്റ് ചെയ്തപ്പോള്‍ നല്‍കിയ അടിക്കുറിപ്പാണ് ട്രോളിന് ആധാരം.ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കുന്ന അക്മൽ 2020 ലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ പങ്കെടുക്കാന്‍ കറാച്ചിയിലേക്കുള്ള ഒരു വിമാനത്തിലായിരുന്നു. യാത്രാ മദ്ധ്യേ ടീമിന്റെ അസിസ്റ്റന്റ് കോച്ചും മുൻ പാകിസ്താൻ ഓൾ‌റൗണ്ടറുമായ അബ്ദുൾ റസാക്കിനൊപ്പം സെൽഫി എടുത്തിരുന്നു. ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

‘മദര്‍ ഫ്രം അനദര്‍ ബ്രദര്‍’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. ‘ബ്രദര്‍ ഫ്രം അനദര്‍ മദര്‍'(മറ്റൊരു അമ്മയില്‍ പിറന്ന കൂടപ്പിറപ്പ്) എന്നതിനു പകരം ‘മറ്റൊരു കൂടെപ്പിറപ്പില്‍ പിറന്ന അമ്മ’ എന്നായിപോയി.ഇതോടെ അക്മലിന്റെ ട്വീറ്റ് ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ അക്മൽ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സ്ക്രീൻ ഷോട്ട് ഇപ്പോഴും പ്രചരിക്കുകയാണ്.