കൊല്ലത്ത് കണ്ടെത്തിയത് പാക് നിര്‍മ്മിത വെടിയുണ്ടകളെന്ന് സംശയം

single-img
22 February 2020

കൊല്ലം: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കൊല്ലം കുളത്തൂപുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്താന്‍ നിര്‍മ്മിതമെന്ന് സംശയം. 14 വെടിയുണ്ടകളാണ് ഇവിടെനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തത്. മലയോര മേഖലയായതിനാല്‍ കാട്ടില്‍ വേട്ടക്ക് പോകുന്നവര്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആവാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് എഴുതിയത് ശ്രദ്ധയില്‍പെട്ടതോടെ ഇത് പാക് നിര്‍മിതമാണെന്ന സംശയം ഉടലെടുക്കുന്നത്. തുടര്‍ന്ന് സ്ഥലത്ത് വീണ്ടും ബോംബ് സ്‌കോഡ് പരിശോധന ആരംഭിച്ചു.

കുളത്തൂപ്പുഴ മുപ്പതടി പാലത്തിന് സമീപത്തുനിന്നാണ് 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്. പാലത്തിന് സമീപം വാഹനം നിര്‍ത്തി വിശ്രമിച്ച ചിലരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കവറില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ കാര്യം പോലീസില്‍ അറിയിച്ചത്.