അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ അഞ്ച് വർഷംകൊണ്ട് കൈവരിക്കാനാകും: പീയുഷ് ഗോയൽ

single-img
22 February 2020

ദില്ലി: അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്നത് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കൈവരിക്കാവുന്ന ലക്ഷ്യമാണെന്ന് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്മെന്‍റ് അസോസിയേഷന്‍റെ 64ാമത് സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Support Evartha to Save Independent journalism

മാനേജ്മെൻറ് തലത്തില്‍ പ്രതിഭകളുടെ ഒരു നിരതന്നെ ഇന്ത്യയിലുണ്ട്. ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തിനും, വ്യവസായത്തിനും വ്യാപാരത്തിന് വേണ്ടിയും ഒക്കെ ത്യാഗപൂർണമായി ജീവിക്കുന്നത്. ഒരു കോടി 30 ലക്ഷം പേർ ചേർന്നാണ് അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയ്ക്കായി പരിശ്രമിക്കുന്നത്. ഇത് വരുന്ന അഞ്ച് വർഷം കൊണ്ട് കൈവരിക്കാൻ കഴിയാവുന്ന നേട്ടമാണ്. പീയുഷ് ഗോയൽ പറഞ്ഞു.