എൻആർസി രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകിയതായി ഉദ്ധവ് ഠാക്കറെ

single-img
21 February 2020

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക രാജ്യത്ത് ഉടനീളം നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനൽകിയതായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ ഠാക്കറെ. ഡൽഹിയില്‍ മോദിയുമായി കൂടിക്കാഴ്​ചയ്ക്ക്
ശേഷമാണ്​ ഉദ്ധവ്​ ഇക്കാര്യം പറഞ്ഞത്​.

‘സിഎഎ, എന്‍ആർസി, എൻപിആർ വിഷയങ്ങള്‍ ഞങ്ങള്‍ ചർച്ച ചെയ്​തു. ഇക്കാര്യങ്ങളിൽ എന്റെ നിലപാട്​ ഞാൻ വ്യക്​തമാക്കിയിട്ടുണ്ട്​. ​ദേശീയ പൗരത്വപ്പട്ടിക രാജ്യം മുഴുവൻ നടപ്പാക്കില്ല. പൗരന്മാർക്ക്​ എന്തെങ്കിലും അപകടം സംഭവിക്കു​മ്പാൾ അപ്പോള്‍ ഞങ്ങളതി​നെ എതിർക്കും’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്​ട്രയിൽ എന്‍ആര്‍സി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളായ എൻസിപി, കോൺഗ്രസ്​ പാര്‍ട്ടികളുമായി അഭിപ്രായ ഭിന്നത ഉടലെടുത്ത സാഹചര്യത്തിലാണ് ഠാക്കറേ, പാര്‍ട്ടിയിലെ രണ്ടാമനായ മകന്‍ ആദിത്യ താക്കറെയുമെന്നിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദില്ലിയില്‍ സന്ദര്‍ശിക്കുന്നത്. തങ്ങളോട് ആശയപരമായി അടുപ്പമുള്ള ബിജെപിക്കൊപ്പം ചേരാൻ ശിവസേന തയാറെടുക്കുന്നതായും അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്ന് ശിവസേന നേരത്തേ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രഖ്യാപിത നിലപാടുള്ള എൻസിപി, കോൺഗ്രസ്​ കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തുവന്നത് സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ആശങ്കയ്ക്കിടേയാണ് സേനാ നേതാക്കള്‍ മോദി, അമിത് ഷാ തുടങ്ങിയവരുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തുന്നത്. സിഎ‌എ, എന്‍ആര്‍സി വിഷയങ്ങളിലുള്ള വ്യത്യസ്​ത നിലപാട്​ സംബന്ധിച്ച്​ ശിവസേനയുമായി സംസാരിക്കുമെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും എൻസിപി ​നേതാവ്​ ശരദ്​ പവാർ പറഞ്ഞു.