20 തവണ ഞാന്‍ കണ്ട മമ്മൂട്ടി ചിത്രം; സുരേഷ് ഗോപി പറയുന്നു

single-img
19 February 2020

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരി ക്കുകയാണ്.തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.സിനിമയോടനുബന്ധിച്ചും അല്ലാതെയും രാഷ്ട്രീയത്തിലുമെല്ലാം സുരേഷ് ഗോപിയുടെ പ്രതികരണങ്ങള്‍ ചര്‍ച്ചയാകാറുണ്ട്.അത്തരത്തില്‍ ഒരു മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ടിവിയില്‍ വരുമ്പോള്‍ കൂടുല്‍ കാണാറുള്ള ചിത്രം ഏതെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ദി സെയ്ന്റ് ആണ് താന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളതെന്നും. കുറഞ്ഞത് 20 തവണയെങ്കിലും താനാ ചിത്രം കണ്ടു കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

അതൊരു സിനിമയാണെന്നു തോന്നില്ല, മറിച്ച് സംഭവങ്ങള്‍ കണ്‍മുന്നില്‍ നടക്കുന്നത് പോലെയാണ് തോന്നുക. അത്തരത്തിലാണ് രഞ്ജിത് സിനിമയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി, പ്രിയാ മണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത് ഒരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് മലയാള സിനിമയില്‍ തന്നെ വേറിട്ട ശൈലിയായിരുന്നു.