പോലീസിനുള്ളിൽ നടപ്പാക്കുന്നത് ആർഎസ്എസ് നയം; പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധവുമായി യൂത്ത് ലീഗ്

single-img
18 February 2020

സംസ്ഥാനത്തെ പോലീസ് സേനയ്ക്കുള്ളിൽ ആര്‍എസ്എസ് നയം നടപ്പിലാക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് പട്ടാമ്പിയിൽ പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാന പോലീസിന്റെ ദൈനംദിന കാര്യങ്ങളിലും ആഹാരക്രമങ്ങളിലും അടക്കം ആര്‍എസ്എസ് ഇംഗിതങ്ങള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണവും പ്രതിഷേധക്കാര്‍ ഉയർത്തുകയുണ്ടായി.

Support Evartha to Save Independent journalism

കഴിഞ്ഞ ദിവസം തൃശൂരിലെ പോലീസ് അക്കാദമിയിലെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ നടപടിയാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങളിലേക്ക്എത്താനുള്ള കാരണം. എന്നാൽ പോലീസിന്റെ ഭക്ഷണമെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എഡിജി.പി ബി സന്ധ്യ രംഗത്തെത്തിയിരുന്നു.

വിവാദങ്ങളിൽ പറയുന്നപോലെ മെനുവില്‍ ബീഫ് മാത്രമല്ല മട്ടനും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡയറ്റീഷ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇവ ഒഴിവാക്കിയതെന്നുമായിരുന്നു വിശദീകരണം. മാത്രമല്ല, ഇപ്പോഴുണ്ടായ വിവാദം മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.