കേജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ക്ഷണം

single-img
15 February 2020

നാളെ നടക്കാനിരിക്കുന്ന ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയടക്കം നിരവധി പേരെ ക്ഷണിച്ച കൂടെ ചടങ്ങിന് സാക്ഷിയാവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളെയും അരവിന്ദ് കെജ്രിവാള്‍ ക്ഷണിച്ചിരിക്കുകയാണ്. സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാർ, വൈസ് പ്രിന്‍സിപ്പാള്‍മാർ, 20 അധ്യാപകര്‍, അധ്യാപകരുടെ വികസന കോര്‍ഡിനേറ്റര്‍മാര്‍ എന്നിവരെയാണ് ഓരോ സ്‌കൂളില്‍ നിന്നും അദ്ദേഹം ക്ഷണിച്ചിരിക്കുന്നത്.

Support Evartha to Save Independent journalism

ഇത്തവണ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയാണ് കെജ്രിവാള്‍ വീണ്ടും അധികാരത്തിലെത്തുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ നിയുക്ത മുഖ്യമന്ത്രിക്കൊപ്പം മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഖെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രഗൗതം എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.