കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ്

single-img
15 February 2020

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. ബിജെപി ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിലവിൽ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കെ സുരേന്ദ്രന്‍. 

അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായാണ് കെ സുരേന്ദ്രന്‍ പാർട്ടി പ്രസിഡൻ്റ് പദവിയിലെത്തുന്നത്. കുമ്മനം രാജശേഖരന്‍ പാര്‍ട്ടി അധ്യക്ഷപദവി രാജിവെച്ച് മിസോറാം ഗവര്‍ണറായ സമയത്തും കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റായും കെ സുരേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയെത്തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നത് നീണ്ടുപോയത്. സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കാന്‍ വി മുരളീധരന്‍ പക്ഷം ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയിരുന്നത്. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയത്.