പൗരത്വനിയമ ഭേദഗതി; ചര്‍ച്ചയ്ക്കുള്ള അമിത് ഷായുടെ ക്ഷണം സ്വീകരിച്ച് കണ്ണന്‍ ഗോപിനാഥന്‍

single-img
14 February 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താൻ ആഗ്രഹമുള്ളവർ തന്റെ ഓഫീസില്‍ നിന്നും സമയം ചോദിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി മുന്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ആഭ്യന്തര മന്ത്രിയുമായി താൻ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് അദ്ദേഹം.

കത്തിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ട സര്‍,

സിഎഎ – എന്‍ആര്‍സി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അങ്ങയുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ ഡൽഹിയിൽ ഇല്ല . ദയവായി താങ്കള്‍ക്ക് സൗകര്യപ്രദമാകുന്ന ഒരു ദിവസം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മറുപടിക്കായി കാത്തിരിക്കുന്നു. ”-

ടൈംസ് നൗ സമ്മിറ്റില്‍ കഴിഞ്ഞ ദിവസം സംസാരിക്കവേയായിരുന്നു പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താനുമായി ആര്‍ക്കെങ്കിലും എന്തെങ്കിലും ചര്‍ച്ച ചെയ്യണമെങ്കില്‍ തന്റെ ഓഫീസില്‍ നിന്നും സമയം ചോദിക്കാവുന്നതാണെന്നും മൂന്നു ദിവസത്തിനകം സമയം അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞത്.