ഡിജിപി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക്?

single-img
13 February 2020

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ദീര്‍ഘ അവധിയിലേക്ക് പ്രവേശിക്കുന്നു എന്ന് റിപ്പോർട്ട്. അടുത്ത മാസം മൂന്നാം തിയതി മുതല്‍ അദ്ദേഹം ബ്രിട്ടനിലേക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

കേരളാ നിയമസഭയിൽ വെച്ച സിഎജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് പോലീസ് മേധാവിയുടെ പുതിയ നടപടി. വെടിയുണ്ടകളും വെടിയുണ്ടകളും കാണാതായതുംപോലീസ് മേധാവി തന്നെ പോലീസിന്‍റെ ഫണ്ട് വകമാറ്റി ചിലവഴിച്ചു തുടങ്ങി വളരെ ഗുരുതരമായ കണ്ടെത്തലുളായിരുന്നു ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

റിപ്പോർട്ടിലെ പരാമർശങ്ങളോടു വ്യക്തമായി ഡിജിപിയും മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം ദീര്‍ഘാവധിയില്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.