ദില്ലിയിലെ പരാജയത്തിലെ ഭീതി വിട്ടൊഴിയാതെ ബിജെപി; ബംഗാള്‍ ഘടകത്തില്‍ തര്‍ക്കം മുറുകുന്നു

single-img
13 February 2020

കൊല്‍ക്കത്ത: ദില്ലി തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബംഗാള്‍ ബിജെപിയില്‍ തര്‍ക്കം മുറുകുന്നു. 2021ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംനല്‍കുന്ന നയത്തിലാണ് രണ്ട് വിഭാഗങ്ങളായി ചേരിതിരിഞ്ഞിരിക്കുന്നത്.പൗരത്വഭേദഗതിയെയും എന്‍ആര്‍സിയെയും പിന്തുണച്ച് നടത്തുന്ന അതിതീവ്ര നിലപാടുകളും പരിപാടികളും മാത്രമായി മുമ്പോട്ട് പോയാല്‍ മമത സര്‍ക്കാരിനെതിരെ ചെറുവിരലനക്കാന്‍ സാധിക്കില്ലെന്നാണ് ഒരുവിഭാഗത്തിന്റെ പക്ഷം. സര്‍ക്കാരിനെതിരെ കനത്ത പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും ഈ വിഭാഗം പറയുന്നു. എന്നാല്‍ എന്‍ആര്‍സിയിലും പൗരത്വഭേദഗതിയിലും ഊന്നിക്കൊണ്ട് തീവ്രനിലപാടുകളുമായി പ്രചരണപരിപാടികള്‍ കൊഴുപ്പിക്കണമെന്നാണ് രണ്ടാംവിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ബംഗാളില്‍ നിന്ന് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. ദില്ലിയിലെ കനത്തത തോല്‍വിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കെ വന്‍ ആശങ്കയിലാണ് ബിജെപി.