കേരളാ പോലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിയുണ്ടകളും റൈഫിളുകളും കാണാതായി; രേഖകൾ തിരുത്തപ്പെട്ടു

single-img
12 February 2020

സംസ്ഥാന പോലീസിന്റെ ആയുധശേഖരത്തിൽ നിന്ന്ഉണ്ടകളും റൈഫിളുകളും വലിയ തോതിൽ കാണാതായെന്ന് കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലി (സിഎജി) ന്‍റെ ഓഫീസ്.ഏകദേശം 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വെക്കുകയും രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതായും സിഎജി കണ്ടെത്തി.

തലസ്ഥാനത്തെ എസ്‍എപിയിൽ നിന്ന് മാത്രം 25 റൈഫിളുകൾ കാണാതായി. കണ്ടെത്തലിനെ തുടർന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കോളിളക്കമുണ്ടാക്കുന്ന കണ്ടെത്താലാണ് സിഎജിയുടേത്. കേരളാ നിയമസഭയിൽ ഇന്ന് സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. കേരളത്തിലെ തൃശ്ശൂർ പോലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്‍എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.