ജോലി നഷ്ടമായി,ആറ് മാസം അലഞ്ഞിട്ടും തൊഴില്‍കിട്ടിയില്ല;യുവാവ് മക്കളെ കൊന്ന് ആത്മഹത്യചെയ്തു

single-img
10 February 2020


ദില്ലി: ജോലി നഷ്ടമായതിനെ തുടര്‍ന്ന് പിതാവ് സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി. ദില്ലിയിലെ ഷാലിമാര്‍ബാഗിലാണ് സംഭവം. മാധൂര്‍മലാനിയെന്ന 44കാരനാണ് 14 വയസുള്ള മകനെയും 6വയസുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ദില്ലി മെട്രോ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യചെയ്തത്.ഭാര്യ രൂപാലി പുറത്തുപോയ സമയമായിരുന്നു സംഭവം. തിരിച്ചുവന്നപ്പോള്‍ മക്കള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തവിവരം അറിയുന്നത്.സാന്റ് പേപ്പര്‍ നിര്‍മാണ യൂനിറ്റിലെ തൊഴിലാളിയായിരുന്നു മാധുര്‍മലാനി. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കമ്പനി പൂട്ടിയിട്ട് ആറ്മാസമായിരുന്നു. ശേഷം പരിശ്രമിച്ചെങ്കിലും ജോലി ലഭിച്ചില്ല. ഇവര്‍ മാതാപിതാക്കളുടെ സഹായത്താലാണ് കുടുംബം മുമ്പോട്ട് കൊണ്ടുപോയിരുന്നത്. കടുത്ത നിരാശയാണ് ഇദേഹത്തെ കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിച്ചതെന്ന് പോലിസ് അറിയിച്ചു.