കേരളത്തിലെ അനധികൃത കെട്ടിടങ്ങൾ റിപ്പോര്‍ട്ട് സമർപ്പിക്കണം ; സുപ്രീം കോടതി

single-img
10 February 2020

ഡൽഹി : കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെയും അനധികൃത കൈയേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കാൻ നിർദ്ദേശിച്ച് സുപ്രീംകോടതി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസിനോടാണ് മറുപടി നൽകാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാർച്ച് 23–ന് കേസ് വീണ്ടും പരിഗണിക്കും.

Support Evartha to Save Independent journalism

തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ കോടതിക്കു നൽകുന്നില്ല എന്നു ചൂണ്ടിക്കാട്ടി മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്.