കളിയ്ക്കാവിള കൊലക്കേസ്; അറസ്റ്റിലായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ക്ക് ഐഎസുമായി ബന്ധമെന്ന് പോലിസ്

single-img
10 February 2020

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സെയ്ദ് അലിക്ക് ഐഎസ് ബന്ധമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ എന്‍ഐഎ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. സെയ്ദ് അലിയുടെ നേതൃത്വത്തില്‍ ഐഎസിന് വേണ്ടി രഹസ്യ സോഫ്റ്റ് വെയര്‍ നിര്‍മിച്ച് നല്‍കിയിരുന്നുവെന്ന് പോലിസ് പറയുന്നു. കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികളായ അബ്ദുല്‍ ഷമീമിനും തൗഫീഖിനും സഹായം നല്‍കിയിരുന്നത് സെയ്ദ്അലിയാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

ഇയാളെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ഇയാള്‍. വിദേശത്തുള്ളവരുമായി ആശയവിനിമയത്തിന് സാധ്യമാകുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കാത്ത സോഫ്റ്റ് വെയര്‍ ആണ് ഇയാള്‍ നിര്‍മിച്ചതെന്നാണ് ആരോപണം.