ഡല്‍ഹിയില്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാന്‍ അച്ഛനെ മകന്‍ മുറിയില്‍ പൂട്ടിയിട്ടു

single-img
9 February 2020

ഡൽഹിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാന്‍ മകന്‍ അച്ഛനെ മുറിയില്‍ പൂട്ടിയിട്ടു. ഡല്‍ഹിയിലെ മുനിര്‍കയിലാണ് ഇത്തരമൊരു കാരണത്താൽ അച്ഛനെ മകന്‍ പൂട്ടിയിട്ടത്. തന്റെ പിതാവ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വിശ്വസിച്ചിരുന്ന മകന്‍ അത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇങ്ങനെ ചെയ്തത്.

മകൻ തന്റെ സൃഹൃത്തിന്റെ വാക്കുകളില്‍ നിന്നുള്ള പ്രചോദനം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. തെരഞ്ഞെടുപ്പ് ദിവസമായിരുന്നു സംഭവം നടന്നത്. അതേസമയം, ഡല്‍ഹിയില്‍ ആകെ വോട്ടര്‍മാരില്‍ 62.59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.