1400 കോളേജുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

single-img
9 February 2020

മധ്യപ്രദേശില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1400 കോളേജുകളില്‍ രാഷ്ട്രപിതാവ്ഗാന്ധിയുടെ പ്രതിമകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജിത്തു പട്‌വാരി വ്യക്തമാക്കി. ഇന്ത്യ എന്ന രാജ്യത്തിന്റെ നിർമ്മിതിക്കായി ഗാന്ധി നല്‍കിയ സംഭാവനകളെ കുറിച്ച് സര്‍ക്കാര്‍ യുവജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നത് പരുഷമായ അന്തരീക്ഷമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അതിന് ഉത്തരവാദി. സമൂഹമാകെ സാഹോദര്യത്തിന്റെ സംസ്‌കാരം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുണ്ട്. അത്തരത്തിലുള്ള ഉത്തരവാദിത്വത്തെ പരിശോധിക്കുമ്പോള്‍, മധ്യപ്രദേശ് സര്‍ക്കാര്‍ രു വര്‍ഷത്തിനുള്ളില്‍ 1400 കോളേജുകളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കും. ഇതിന്റെ തുടക്കമായി 300ഓളം കോളേജുകളില്‍ ഇപ്പോള്‍ തന്നെ നിര്‍മ്മാണം കഴിഞ്ഞെന്നും ജിത്തു പട്‌വാരി പറഞ്ഞു.