വയനാട് കമ്പമലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി

single-img
8 February 2020

വയനാട് ജില്ലയിലെ തലപ്പുഴ കമ്പമലയില്‍ ആയുധം ധരിച്ച മാവോയിസ്റ്റുകളുടെ പ്രകടനം. ശ്രീലങ്കയിൽ നിന്നുള്ള അഭയാര്‍ഥികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് കമ്പമല കോളനി. ഇവിടെ ഏഴു മാവോയിസ്റ്റുകളാണ് പ്രകടനം നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തത്. സംഘത്തിലെ മൂന്നുപേർ സ്ത്രീകളായിരുന്നു.

ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യൻ പൗരത്വം നിഷേധിക്കാനുള്ള നടപടികളെ ചെറുക്കുക, പൗരത്വ രജിസ്റ്റര്‍ വിവരങ്ങള്‍ക്കായി എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുക എന്നിങ്ങിനെ എഴുതിയിട്ടുള്ള പോസ്റ്ററുകള്‍ കമ്പമലയിലെ പാടികള്‍ക്കു സമീപമുള്ള ശുചിമുറിസമുച്ചയത്തില്‍ പതിച്ചു. സിപിഐ മാവോയിസ്റ്റ് കബനീദളം എന്ന പേരാണ് ഇവർ ഉപയോഗിച്ചിരിക്കുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.